എങ്ങനെയാണൊന്ന് ഇംഗ്ലിഷ് സംസാരിക്കാനുള്ള കഴിവ് നേടുക?

"A Proven System To Speak English For Mallus All Over The World"

“ദിവസവും രൂപപ്പെടുത്തിക്കൊണ്ടിരിക്കേണ്ട ഒരു കഴിവാണ് English Fluency.

ദിവസവും പരിശീലിക്കുന്നതിലൂടെ നിങ്ങള്‍ ഇനി തിരിച്ചു പോകാന്‍ പറ്റാത്ത ഒരു ഘട്ടത്തില്‍ (The Point of No Return) എത്തുന്നു.

ആ ഘട്ടം മുതല്‍ നിങ്ങളുടെ നാവിലെ കെട്ടുകള്‍ അഴിയുന്നു.

നിങ്ങള്‍ അനായാസം സംസാരിച്ചു തുടങ്ങുന്നു. 

പക്ഷേ, എങ്ങനെയാണ് ആ പോയിന്റില്‍ എത്തുക?”

നിങ്ങള്‍ ഈ പേജിൽ എത്താനും ഇതു വായിക്കാനും ഒരു കാരണമുണ്ട്.

കാരണം, നിങ്ങളിലെ തീക്ഷ്ണമായ ആഗ്രഹമാണ് നിങ്ങളെ ഇവിടെ എത്തിച്ചത്….

അതെ, ഇംഗ്ലിഷ് സംസാരിക്കാനുള്ള കഴിവ് നേടാനുള്ള നിങ്ങളുടെ അടക്കാനാവാത്ത മോഹമാണ് നിങ്ങളെ ഈ വരികള്‍ വായിക്കാന്‍ ഇടയാക്കിയത്….

അഭിനന്ദങ്ങള്‍!

ഇംഗ്ലിഷ് സംസാരിക്കാന്‍  വേണ്ടി പല മാര്‍ഗങ്ങള്‍ ഇതിന് മുമ്പ് പയറ്റി നോക്കിയിട്ടുണ്ടാകാം നിങ്ങള്‍.

പല Spoken ഇംഗ്ലിഷ് ക്ലാസ്സുകളിലും പങ്കെടുത്തിട്ടുണ്ടാകാം.

WhatsApp കോഴ്സുകളില്‍ ചേര്‍ന്നിട്ടുണ്ടാകാം.

ഒന്നു രണ്ടാഴ്ച്ച കൊണ്ട് നിങ്ങളെ ഇപ്പ ഇംഗ്ലിഷ് സംസാരിപ്പിച്ചു വിടാം എന്നു പറഞ്ഞു പല ക്യാമ്പുകളില്‍ പങ്കെടുത്ത്  പറ്റിക്കപ്പെട്ടിരിക്കാം….

Free അല്ലേ എന്നു കരുതി ലക്ഷങ്ങള്‍ Subscribers ഉള്ള സ്വയം പ്രഖ്യാപിത ഗുരുക്കളുടെ YouTube ചാനലുകള്‍ സ്ഥിരമായി കാണുന്നുണ്ടാകാം.

ഇങ്ങനെ പകർന്നു കിട്ടുന്ന പല “വിവരങ്ങളും” ഗുണത്തെക്കാളേറെ ദോഷവും വരുത്തി വെക്കുന്നുവെന്ന് നിങ്ങൾ അറിയാറു പോലുമില്ല.

കുറെ സമയവും പണവും കളഞ്ഞിട്ടും നിങ്ങള്‍ക്ക് ഇംഗ്ലിഷ് സംസാരിക്കാനുള്ള ആത്മവിശ്വാസം എന്നിട്ടും  കിട്ടുന്നില്ല.

ഇതു വരെ  പഠിച്ചത് കൊണ്ട് ഇംഗ്ലിഷില്‍ അല്പം വിവരം കൂടിയിട്ടുണ്ടാകാം…

കുറച്ചു വാചകങ്ങളൊക്കെ പറയാനും പറ്റുന്നുണ്ടാകാം….

കുറച്ചു വായിക്കാനും സാധിക്കുമായിരിക്കും….

പക്ഷേ, യഥാർത്ഥ ഫ്ലുവന്‍സി കൈവരിക്കാൻ പറ്റാത്തത് എന്തു കൊണ്ടായിരിക്കും?

ഏതായാലും അതു നിങ്ങളുടെ കുഴപ്പമല്ല….

കാരണം ലോകത്തിലെ ഏറ്റവും സങ്കീർണമായ മലയാളം സംസാരിക്കുന്നയാളാണ് നിങ്ങൾ.

ഏത് തരം ശബ്ദവും അനുകരിക്കാൻ സാധിക്കുന്ന തൊണ്ടയും നാവും ഉള്ളയാളാണ് നിങ്ങൾ.

50 ഭാഷകൾ സംസാരിക്കാൻ കഴിയുന്ന Richard Simcott പോലെയുള്ള മനുഷ്യ സമൂഹത്തിലെ അംഗമാണ് നിങ്ങൾ.

നിങ്ങൾക്കൂ പഠിക്കാന്‍ പറ്റാത്തതല്ല, മറിച്ച്, നിങ്ങള്‍ പഠിപ്പിക്കപ്പെട്ട രീതിയാണ് പ്രശ്നം 

“This class was a gift for my daughter. I can’t believe how quickly she became fluent in English. She did very well on the IELTS. She is planning to go to Canada. She meets with English guys for job interviews with confidence. I’m happy to tell any Malayalee to take this course.”

Dr. Sajeev Dev

“It’s an amazing course that no Malayalee should miss”

Abhilash Thomas

“Incredible Course”

Sakkeer Erattupetta

“നിലവിലുള്ള ഒരു കോഴ്സുമായും ഇതിനെ താരതമ്യം ചെയ്യാനാകില്ല. Brilliant creation എന്നേ പറയാൻ പറ്റൂ”

Majeed Nettoor

“Your teaching method is very clear and effective”

Vinod Raj

⇓ ആദ്യം താഴെ കാണുന്ന Video Classes കാണുക. Please watch the video classes given here ⇓

Demo 1

Demo 2

Demo 3

പ്രിയ സുഹൃത്തേ, 90% Spoken English കോഴ്സുകളും YouTube English പ്രോഗ്രാമുകളും പരാജയപ്പെടാന്‍ കാരണമെന്താണ്?

 വര്‍ഷങ്ങളോളം നിങ്ങളുടെ സമയവും അധ്വാനവും പണവും കളഞ്ഞിട്ടും നിങ്ങള്‍ക്ക് ഇംഗ്ലിഷ് Fluency ലഭിക്കാത്തത് എന്തുകൊണ്ട്?

വെറുതെ ഇംഗ്ലിഷിലുള്ള വിവരം കൂട്ടിയാല്‍ Fluency കിട്ടുമോ?

വിവരമുണ്ടെന്ന് നാം കരുതുന്നവര്‍ പോലും പൊതു വേദികളില്‍ ഇംഗ്ലിഷ് സംസാരിച്ച് ട്രോളുകള്‍ ഏറ്റുവാങ്ങാന്‍ കാരണമെന്ത്?

നല്ല വിദ്യാഭ്യാസമുള്ളവര്‍ക്ക് പോലും  മര്യാദക്ക് നാലുവാചകം പറയാനുള്ള ചങ്കൂറ്റവും ഇല്ലാത്തത് എന്തു കൊണ്ട്?

ഇനി ഏതെങ്കിലും Spoken English (WhatsApp ആയിട്ടും TouTube ആയിട്ടും) വര്‍ഷങ്ങള്‍ പഠിച്ചിട്ടും  ഒരു സായിപ്പോ മദാമ്മയോ പറയുന്നതു മനസ്സിലാകാത്തത് എന്തു കൊണ്ട്?

ഒരു ഇംഗ്ലിഷ് സിനിമ കണ്ടാല്‍ മനസ്സിലാകാത്തത് എന്തു കൊണ്ട്?

LLB, Medicine, Engineering, PG കഴിഞ്ഞിട്ടും  ഇംഗ്ലിഷില്‍ സംസാരിക്കാന്‍ ധൈര്യം ലഭിക്കാത്തത് എന്തു കൊണ്ട്?

പറയത്തക്ക വിദ്യാഭ്യാസം ഇല്ലാഞ്ഞിട്ടും ചിലര്‍ അതി മനോഹരമായി ഇംഗ്ലിഷ് സംസാരിക്കുന്നത് എന്തു കൊണ്ട്?

എന്താണ് നമ്മുടെ ഇംഗ്ലിഷ് പഠന പദ്ധതികള്‍ക്ക് പറ്റിയത്?

പലപ്പോഴും ഇംഗ്ലിഷില്‍  ഇംഗ്ലിഷു കരെക്കാളും വിവരം ഉണ്ടായിട്ടും സംസാരം ശരിയാകാത്തത് എന്തു കൊണ്ട്?

അതെ, കേള്‍വിയില്‍ നിന്നാണ് സംസാരശേഷി ഉണ്ടാകുന്നത്

ഭാഷാ പഠനത്തിന്റെ ഇൻപുട്ട് സിദ്ധാന്തത്തിന്റെ ഡെവലപ്പറായ ഡോ. സ്റ്റീഫൻ ക്രാഷെൻ തന്റെ 50 വർഷത്തെ ഗവേഷണ-അദ്ധ്യാപന ജീവിതത്തിൽ ഞെട്ടിക്കുന്ന ഒരു നിഗമനത്തിലെത്തി:

ഭാഷയെക്കുറിച്ച് ഞാൻ പഠിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം , നാമെല്ലാവരും  ഒരേയൊരു വിധത്തില്‍ മാത്രമേ  ഭാഷ ശേഷി നേടുന്നു എന്നതാണ്: ആളുകൾ നമ്മോട് പറയുന്നത്  നാം മനസ്സിലാക്കുമ്പോൾ മാത്രം. ഇതിനെ ‘ഗ്രഹിക്കാവുന്ന ഇൻപുട്ട്’ എന്ന് വിളിക്കുന്നു.

വ്യാകരണം പഠിപ്പിക്കൽ, വിവർത്തനങ്ങൾ, ആവർത്തിച്ചുള്ള സംസാരം, വ്യായാമങ്ങൾ, കമ്പ്യൂട്ടറുകൾ തുടങ്ങി എല്ലാം ഞങ്ങൾ പരീക്ഷിച്ചു… പക്ഷേ നിങ്ങള്‍ക്ക് മനസ്സിലാകുന്ന കാര്യങ്ങള്‍ കൊണ്ടേ എന്തെങ്കിലും പ്രയോജനമുള്ളൂ.

ചുരുക്കത്തില്‍ നിങ്ങള്‍ക്ക് മനസ്സിലാകുന്ന വാക്കുകള്‍ മാത്രമേ നിങ്ങള്‍ സംസാരിക്കുകയുള്ളൂ.

കുഞ്ഞ് ഒരുപാട് കാര്യങ്ങള്‍ കേള്‍ക്കുന്നുണ്ടെങ്കിലും അതിനു നിത്യ പരിചയത്തിലൂടെ മനസ്സിലായതേ അത് പറഞ്ഞു തുടങ്ങൂ..അമ്മ, അച്ഛന്‍ തുടങ്ങിയ വാക്കുകള്‍ ഉദാഹരണം

 

ചിന്തിച്ച് നോക്കൂ. നിങ്ങള്‍ എങ്ങനെയാണ് മലയാളം പഠിച്ചത്?

ഗ്രാമര്‍ ബുക്കും ഡിക്ഷനറിയും ഉപയോഗിച്ചാണോ?

അല്ല.

നിങ്ങളുടെ അമ്മയുടെ സംസാരം കേട്ടാണ്അച്ഛന്‍ പറഞ്ഞ കഥകള്‍ കേട്ടാണ്. നിങ്ങളുടെ ചുറ്റുമുള്ളവരെ കേട്ടാണ്.

വാക്കുകളുടെ ലിസ്റ്റ് കാണാപ്പാഠം പഠിച്ചല്ല. മറിച്ച്, പരസ്പര ബന്ധിതമായ വാക്കുകളുടെ കൂട്ടങ്ങള്‍  കേള്‍വിയിലൂടെ ഉള്‍കോണ്ടാണ്

അനേകമനേകം, ഉദാഹരണങ്ങളും, ശൈലികളും, തമാശകളും, പ്രയോഗങ്ങളും കേട്ടു കേട്ട്  ഉപയോഗിച്ചു ശീലിച്ചു  ജീവിതത്തിന്റെ ഭാഗമാക്കിയാണ്.

അതെ, സായിപ്പും മദാമ്മയും അവരുടെ നിത്യ ജീവിതത്തില്‍ ഉപയോഗിയ്ക്കുന്ന ഇംഗ്ലിഷ് തന്നെയാണ് നിങ്ങള്‍ കേള്‍ക്കേണ്ടതും  പരിചയിക്കേണ്ടതും….

വായിക്കാനല്ല കേൾക്കാനാണ് പഠിക്കേണ്ടത്

നമുക്ക് കേട്ടു മനസ്സിലായി തുടങ്ങിയാല്‍ നാം സംസാരിച്ചും തുടങ്ങുന്നു

നിങ്ങളുടെ തലച്ചോറിലെ ആ സംസാര കേന്ദ്രം ഉണരണമെങ്കില്‍ നിങ്ങള്‍ കേള്‍ക്കുന്നത് മനസില്ലാക്കണം

അല്ലെങ്കില്‍

  • എത്രകാലം അമേരിക്കയില്‍ പോയി ജീവിച്ചിട്ടും കാര്യമില്ല. (ഗള്‍ഫ് നാടുകളില്‍ വര്‍ഷങ്ങള്‍ താമസിച്ചിട്ടും എത്ര മലയാളിക്ക് അറബി അറിയാം?)
  • എത്ര ഇംഗ്ലിഷ് പുസ്തകങ്ങള്‍ വായിച്ചിട്ടും കാര്യമില്ല.
  • നിങ്ങള്‍ കൂട്ടുകാര്‍ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു പരിശീലിക്കാം എന്നുതീരുമാനിച്ചിട്ടും കാര്യമില്ല. (ഒന്നാമത് പെട്ടെന്നു നിങ്ങള്‍ക്ക് ബോറടിച്ചു തുടങ്ങും. നിങ്ങള്‍ മലയാളത്തിലേക്കു തന്നെ തിരിച്ചു പോകും. പലപ്പോഴും പല പൊട്ടത്തരങ്ങളും പരസ്പരം പഠിപ്പിച്ച് ശീലമാക്കും.)

അത് കൊണ്ട് തന്നെ നിങ്ങള്‍ സംസാര ശേഷി കൈവരിക്കുന്നത് നിങ്ങള്‍ എവിടെ ജനിക്കുന്നത് എന്നതിനെ ആശ്രയിച്ചല്ല. മറിച്ച്, നിങ്ങളുടെ തലച്ചോര്‍ എന്തു ഉള്‍കൊള്ളുന്നു എന്നതിനെ ആശ്രയിച്ചാണ്.

 

ഉള്‍ക്കൊള്ളല്‍ കൃത്യമാണെങ്കില്‍ നിങ്ങള്‍ പോലുമറിയാതെ നിങ്ങള്‍ ഫ്ലുവന്‍റ് ആകും.

ഞങ്ങളുടെ ഒരു പഠിതാവ്  ഒരിക്കല്‍ പറഞ്ഞു,

“ഞാന്‍ ഒരു ഇംഗ്ലിഷ് പടം കണ്ടു. അതിലെ ഇംഗ്ലിഷ് വളരെ സിംമ്പിള്‍ ആണ്”

ഞാന്‍ ചോദിച്ചു, “പടത്തിന്റെ പേര്?

അദ്ദേഹം പറഞ്ഞു, “Stuart Little

ഞാന്‍ പറഞ്ഞു, “ അത് അതിലെ ഇംഗ്ലിഷ് സിംമ്പിള്‍ ആയതല്ല. അത് നിങ്ങള്‍ improve ആയതാണ്!

ഇന്ന് ഏത് പുസ്തകവും ഇംഗ്ലിഷ് പ്രോഗ്രാമും അദ്ദേഹത്തിന് സിംമ്പിള്‍ ആണ്! അമേരികയിലെ സായിപ്പുമാരുമായി അദ്ദേഹം സംസാരിക്കും. വിദ്യാഭ്യാസ യോഗ്യത പ്രീഡിഗ്രീ!

അതെ, സായിപ്പ്  പറയുന്നതു മനസ്സിലാക്കി തുടങ്ങിയാല്‍  നിങ്ങള്‍ ഫ്ലുവന്‍സി കൈവരിച്ചു തുടങ്ങിയത് നിങ്ങള്‍ പോലും  പോലും അറിയില്ല. 

നിങ്ങള്‍ക്ക് ഇംഗ്ലിഷ് സംസാര ശേഷി കൈവരിക്കാനാകും

 

സ്വയം പരിശീലത്തിലൂടെ തന്നെ സംസാര ശേഷി ഉണ്ടാക്കാം

Stephen Dunieir എന്ന TED Speaker താൻ നിത്യവും German CD കൾ കേട്ട് German ഭാഷയിൽ Fluent ആയതിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. അദ്ദേഹം നിത്യവും ജോലി സ്ഥലത്തേക്ക് നടന്നു പോകാന്‍ തുടങ്ങി. പോകുന്ന പൊക്കിള്‍ തന്റെ ഐപോഡില്‍ ജര്‍മന്‍ സംഭാഷണ സീഡികള്‍ കേട്ടു പരിശീലിച്ചു ജര്‍മന്‍ ഭാഷയില്‍ ഫ്ലുവന്‍സി കൈവരിച്ചു. ആ കഥ പറയുന്ന ആ TED Talk സാധിക്കുമെങ്കിൽ YouTube ൽ കാണുക.

10-12 ഭാഷകള്‍ സംസാരിക്കാന്‍ പഠിച്ച ഭാഷാ കുതുകികള്‍ ആ ഭാഷകള്‍ പഠിച്ചത് ആളുകളോട് സംസാരിച്ച് നോക്കിയല്ല. സ്വയം പരിശീലിച്ചാണ്. ഭാഷയിലേക്ക് ആണ്ടുപൂണ്ടു പോയാണ്.

ഒരു Spoken English ക്ളാസ്സില്‍ പോയാല്‍ എത്ര നേരം നിങ്ങള്‍ക്കു സംസാരിക്കാന്‍ ലഭിക്കും?

അതെ, പറയുന്നതു ഗ്രഹിച്ചു തുടങ്ങുമ്പോഴാണ് സംസാരത്തിന്‍റെ ആദ്യ ചുവടുകള്‍ നിങ്ങള്‍ വെച്ചു തുടങ്ങുന്നത്.

അങ്ങനെ പഠിച്ചാല്‍,

  • ഇംഗ്ലിഷ് ഭാഷയുടെ ഗ്രാമര്‍ നിങ്ങള്‍ അറിയാതെ തന്നെ നിങ്ങളുടെ തലച്ചോറില്‍ എത്തും
  • സംസാരിക്കാനുള്ള പേടി പോയിക്കിട്ടും
  • ഇംഗ്ലിഷില്‍ യഥാര്‍ത്തത്തില്‍ ഉപയോഗിയ്ക്കുന്ന വാക്കുകളും ശൈലികളും പ്രയോഗങ്ങളും നിങ്ങളുടെ സംസാരത്തില്‍ ഉണ്ടാകും.
  • സംസാരത്തില്‍ ഒരു സ്വാഭാവികതഉണ്ടാകും.

ചുരുക്കത്തില്‍, ഇംഗ്ലിഷുകാരുടെ ഇംഗ്ലിഷ് കേട്ടു മനസ്സിലാക്കാന്‍ പറ്റാത്തത് കൊണ്ടാണ്  നിങ്ങള്‍ക്ക് ഇംഗ്ലിഷ് സംസാരിക്കാന്‍ പറ്റാത്തത്.

അല്ലാതെ ഗ്രാമര്‍ പഠിക്കാത്തത് കൊണ്ടല്ല

ഇംഗ്ലിഷ് പുസ്തകങ്ങളും പത്രങ്ങളും വായിക്കാന്‍ അറിയാത്തത് കൊണ്ടല്ല 

വര്‍ഷങ്ങള്‍ പഠിച്ചിട്ടും സംസാര ശേഷി കൈവരിക്കാതെ ഇരിക്കുന്നത് തടയാന്‍ എന്തു ചെയ്യണം?

20 വര്‍ഷമായി ഇംഗ്ലിഷ് അധ്യാപന രംഗത്തുള്ള ആംറ്റര്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തില്‍ നിന്ന്  ഒരു  പഠന രീതി വികസിപ്പിച്ചു. 

സാധാരണ വിദ്യാഭ്യാസം ഉള്ള മലയാളിക്കു വേണ്ടി.

സംസാരത്തിന്റെ ഗ്രാമര്‍ പഠിപ്പിക്കുന്ന Talk-Grid,

സ്വോഭാവിക സംസാരത്തിലേക്ക് നയിക്കുന്ന MBM Coordination

വാക്കുകള്‍ കൊണ്ട് അമ്മാനമാടാന്‍ സഹായിക്കുന്ന Uni-Talk 

എന്നീ പ്രത്യേക മെതേടുകള്‍ ആണ് മലയാളിക്കായി വികസിപ്പിച്ചത്.  

 

എന്താണ് Talk-Grid?

ആറു തരം വാചകങ്ങള്‍ കൊണ്ടാണ് ലോകത്ത് സംസാര ഭാഷ രൂപപ്പെടുന്നത്. ഈ 6 തരം വാക്യങ്ങള്‍ക്കും ഏതാണ്ട് ഒരേ പ്രാധാന്യമാണുള്ളത്.

  എന്നാല്‍ എഴുത്തു  ഭാഷയില്‍ ഒരു തരം വാചകങ്ങള്‍ക്കേ പ്രാധാന്യമുള്ളൂ.

അത് കൊണ്ടു വായിച്ചു കൊണ്ട് fluency നേടാന്‍ കഴിയില്ല. വിവരം കൂട്ടാനേ പറ്റൂ!

വായിക്കാനുള്ള കഴിവും സംസാരശേഷിയും രണ്ടു തരം കഴിവുകളാണ്.

 അതിവേഗം സംസാര ശേഷി നല്‍കുന്ന 6 തരം വാചങ്ങളില്‍ പരിശീലനം നല്‍കാനാണ് ആംറ്റര്‍ Talk-Grid നു രൂപം നല്കിയത്.

എന്താണ് MBM Cordination?

മനസ്സ് (Mind), ശരീരം (Body), വായ ( Mouth) ഇവയുടെ കൃത്യമായ ഏകോപനമാണ് സംസാരം സാധ്യമാക്കുന്നത്. 

മനസ്സിലുണ്ടാകുന്ന ആശയങ്ങള്‍ അതിന്റെ വൈകാരികതയോടെ വായിലൂടെ പുറത്തു വരണം.

ഉദാഹരണത്തിന്, ഒരു കപ്പ് ചായ ആവശ്യപ്പെടുന്ന നാം, എങ്ങനെയാണ് ഈ ആവശ്യം പുറത്തു പറയുന്നത്?

ചായ കുടിക്കാനുള്ള ആശയം മനസ്സില്‍ രൂപപ്പെടുമ്പോള്‍ തന്നെ നാം നമ്മുടെ കൈകള്‍ കൊണ്ട് ആംഗ്യവും കാണിക്കുന്നു. എന്നിട്ടാണ് “Please give me a cup of water” എന്നു ചോദിക്കുന്നത്? ഇതെല്ലാം നൊടിയിടയില്‍ സംഭവിച്ചിരിക്കും. 

ഇങ്ങനെയുള്ള Mind, Body, Mouth cordination സാദ്ധ്യമാകണമെങ്കില്‍ ഇംഗ്ലിഷുകാരന്‍ തനതായ ശൈലിയില്‍ സംസാരിക്കുന്നത് കണ്ടുതന്നെ ശീലിച്ചു പഠിക്കണം. അതിനു സഹായിക്കാനാണ് MBM Cordination സഹായിക്കുന്നത്.

എന്താണ് Uni-Talk?

വാചകങ്ങള്‍ കൊണ്ടാണ് നമ്മുടെ സംസാരം രൂപം കൊള്ളുന്നത് എന്ന തെറ്റിദ്ധാരണ നമുക്കുണ്ട്.

അത് കൊണ്ട് തെറ്റില്ലാത്ത വാചകങ്ങള്‍ മനസ്സില്‍ രൂപപ്പെടുത്തി സംസാരിക്കാന്‍ ശ്രമിക്കും നാം.

എന്നാല്‍, ഇതു തെറ്റായ രീതിയാണ്. 

➦ നാം വാചകങ്ങള്‍ കൊണ്ടല്ല, സംസാര യൂണിറ്റുകള്‍ കൊണ്ടാണ് സംസാരിക്കുന്നത്!

മനസ്സില്‍ കടന്നു വരുന്ന ഒരു വാക്കില്‍ നിന്നോ വാക്കുകളുടെ ചെറു കൂട്ടത്തില്‍ നിന്നോ ആണ് സംസാരം തുടങ്ങി പുരോഗമിക്കുന്നത്. 

ഇവിടെ വരൂ എന്നു നാം എങ്ങനെയാണ് പറയുന്നത്?

Hey, Here. Here. Here. Come here. Come here. Please come here. എന്നിങ്ങനെയാണ് നാം സംസാരിക്കുന്നത്!

വെറുതെ “come here” എന്നു പറഞ്ഞു അവസാനിപ്പിക്കുകയല്ല.

“ഞാന്‍ കൊച്ചിയില്‍ നിന്നു കാറു വാങ്ങി” ഇതെങ്ങനെയാണ്  പറയുന്നത്?

“I bought a car from Kochi”

എന്നു മാത്രമാണോ?

ഒരിക്കലുമല്ല.

താഴെ കൊടുത്ത പോലെയായിരിക്കാം  സംസാരം പുരോഗമിക്കുക.

“car. a car. A car I bought. From Kochi. From Kochi I bought a car, you know.” 

ഇങ്ങനെ കൊച്ചു കൊച്ചു യൂണിറ്റുകള്‍ ഒന്നിന് മേല്‍ ഒന്നായി അടുക്കി വെച്ചു നാം സംസാരിക്കുന്നു.

ഒരു പൂര്‍ണ വാചകം ഉണ്ടാക്കുകയെന്ന ഒരു സമ്മര്‍ദവും നമ്മെ ബാധിക്കുന്നില്ല

ഇങ്ങനെ സംസാരം സമ്മര്‍ദങ്ങള്‍ ഇല്ലാതെ കൊണ്ട് പുരോഗമിക്കുന്ന കലയാണ് Uni-Talk.

അതെ, സംസാരത്തിന്റെ സോഭാവിക രൂപപ്പെടലാണ് ആംറ്റര്‍ ഇംഗ്ലിഷ് പഠനത്തില്‍ കൊണ്ട് വന്ന വിപ്ലവം.

അത് കൊണ്ട് തന്നെയാണ് ലോകമെങ്ങുമുള്ള മലയാലാളികള്‍ ഇരു കയ്യും നീട്ടി ഈ കോഴ്സ് ഏറ്റെടുത്തതും അവരുടെ സ്വപ്നങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നതും!

അതെ, ഇനി നിങ്ങളും ഇംഗ്ലിഷ് സംസാരിക്കാനുള്ള കഴിവ് വികസിപ്പിക്കൂ

✅︎ സ്വയം പരിശീലിച്ച്

✅︎  ഒരു ക്ലാസ്സിലും പോകാതെ

✅︎  ഒരു അദ്ധ്യാപകനില്ലാതെ

✅︎ യഥാര്‍ത്ഥ ഇംഗ്ലിഷ് വീഡിയോകള്‍ ഉപയോഗിച്ച്

✅︎ ഏതു സമയത്തും ഏതു സ്ഥലത്തു വെച്ചും

✅︎ നിങ്ങളുടെ ഫോണ്‍, ലാപ്ടോപ്പ്, പി‌സി ഉപയോഗിച്ച് 

✅︎ തികച്ചും രഹസ്യമായി 

സംസാരിച്ചു തുടങ്ങുക ആദ്യ ദിവസം മുതല്‍

ചേരുന്ന നിമിഷം മുതല്‍ സംസാരിച്ചു തുടങ്ങലാണ്  ഈ പഠന രീതിയില്‍ ഉള്ളത്. 

നിങ്ങളെ യഥാര്‍ത്ഥ English കേള്‍പ്പിക്കുന്നു 

അത് കേട്ടു നിങ്ങള്‍ സംസാരം തുടങ്ങുന്നു 

ചെറു വാചകങ്ങളില്‍ തുടങ്ങി സങ്കീര്‍ണമായ വാചകങ്ങള്‍ പറയാന്‍ സാധിയ്ക്കും വരെ നിങ്ങളുടെ സംസാര അവയവങ്ങള്‍ക്ക് പരിശീലനം ലഭിക്കുന്നു 

നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം .

ഒരു ഹെഡ്ഫോണിന്റെ സഹായത്തോടെ ഓരോ ക്ലാസ്സും കാണുക.

വീഡിയോ നിറുത്തി  നിറുത്തി വാക്കുകളും വാക്കു കൂട്ടങ്ങളും  വാചകങ്ങളും  പറഞ്ഞു പരിശീലിക്കുക.

ഒരാഴ്ച്ച കൊണ്ട് ഇംഗ്ലിഷ് Fluency! രണ്ടാഴ്ച്ച കൊണ്ട്! ഒരു മാസം! രണ്ടു മാസം!

😎 പരസ്യം കണ്ടു ഒരു മാസം കൊണ്ടോ രണ്ടു മൂന്നാഴ്ച കൊണ്ടോ (21 ദിവസം എന്നൊക്കെ അടിക്കുന്ന മിടുക്കന്‍മാരുണ്ട്!) ഇംഗ്ലിഷ് ഫ്ലുവന്‍സി നേടാന്‍ പോകുന്ന നിങ്ങളാണ് മണ്ടന്‍. പരസ്യം കൊടുത്തവരല്ല

എന്തൊക്കെ തട്ടിപ്പുകളാണ് Spoken English എന്ന പേരില്‍ നടക്കുന്നത്!

നോക്കൂ! Fluency കൈവരിക്കാന്‍ മന്ത്രമോ തട്ടിപ്പു വിദ്യകളോ ഇല്ല. തികച്ചും ബോധ പൂര്‍വമായ നിരന്തരമായ ശരിയായ ദിശയിലുള്ള പരിശീലനം നിങ്ങള്‍ക്ക് ലഭിച്ചേ പറ്റൂ.

അതു കൊണ്ട് യഥാര്‍ഥ്യ ബോധത്തോടെ മാത്രം ഇംഗ്ലിഷ് പഠനത്തിനൊരുങ്ങുക.

ആദ്യ ദിനം മുതല്‍ തന്നെ സംസാര പരിശീലനം തുടങ്ങുക. വെറുതെ കണ്ടു പോയാല്‍ നിങ്ങള്‍ English Fluency നേടില്ല.

ഒരാഴ്ച്ച കൊണ്ട് fluency എന്ന നടക്കാത്ത മോഹമൊന്നും ആംറ്റര്‍ നല്‍കുന്നില്ല. പക്ഷേ. ഒരാഴ്ച്ച കൊണ്ടു തന്നെ നിങ്ങളില്‍ ഉണ്ടാകുന്ന മാറ്റം അതിശയകരമായിരിക്കും.

രണ്ടാഴ്ച്ച കൊണ്ട്, ഒരു മാസം കൊണ്ട്, മൂന്നു മാസം കൊണ്ട്….അങ്ങനെ ആറു മാസമൊക്കെ ആകുമ്പോഴേക്കും, ഇനി തിരിച്ചു പോകനാവാത്ത വിധം, നിങ്ങളുടെ ഇംഗ്ലിഷ് ശേഷി മുന്നേറിയിരിക്കും.

കിട്ടുന്ന സമയങ്ങളിലെല്ലാം പരിശീലിക്കുക. കേള്‍ക്കുക. കേള്‍ക്കുന്നത് പറഞ്ഞു നോക്കുക.

അങ്ങനെ ദിവസവും സംസാര ശേഷി മെച്ചപ്പെടുത്തി കൊണ്ടിരിക്കുക.

അങ്ങനെ ഒരു വര്‍ഷത്തേക്കുള്ള പരിശീലനമാണ് ആംറ്റര്‍ വളരെ ചെറിയ ഫീസിലൂടെ നിങ്ങള്‍ക്ക് സാധ്യമാക്കുന്നത്.

പ്രധാനമായും യഥാര്‍ത്ഥ ഇംഗ്ലിഷ് വിഡിയോകള്‍ തന്നെ ഉപയോഗിച്ചാണ് പരിശീലനം. ഇംഗ്ലിഷിലുള്ള പ്രസംഗങ്ങള്‍,  അഭിമുഖങ്ങള്‍, ഡോകുമെന്ററികള്‍, പത്ര സമ്മേനളങ്ങള്‍, ചാനല്‍ വാര്‍ത്തകള്‍, മൂവി ക്ലിപ്സ്, ഇവ നിങ്ങളെ കേള്‍പ്പിച്ചാണ് പഠനം മുന്നേറുന്നത്.

അതേ കേട്ടു ഗ്രഹിക്കാനുള്ള കഴിവാണ് നിങ്ങളില്‍ ആദ്യം ഉണ്ടാക്കുന്നത്. കേട്ടു മനസ്സിലാക്കാനുള്ള കഴിവ് നേടിയാല്‍ നിങ്ങളുടെ സംസാര ശേഷി അത്ഭുതകരമാം വിധം വികസിക്കും. ആരും നിങ്ങളെ സഹായിക്കാനില്ലെങ്കിലും!

എങ്ങനെയാണ് ഈ ഇംഗ്ലിഷ് സംസാര പരിശീലന ഉപയോഗപ്പെടുത്തേണ്ടത്?

➧ ആദ്യമായി നിങ്ങള്‍ക്ക് യോജിച്ച പ്ലാന്‍ തെരെഞ്ഞെടുക്കുക.

➧ Username, Password ഇവ Create ചെയ്യുക.

➧ ശേഷം പഠിച്ചു തുടങ്ങുക.

രണ്ടു  പ്ലാനുകളില്‍ ഈ കോഴ്സ് ലഭ്യമാണ് 

➤ Subscription for 1 year – ₹1625

➤ Subscription for 6 Months – ₹841

Helpline: Call/ WhatsApp:

98959 40500