ആയിരങ്ങളെ ഇംഗ്ലീഷ് സംസാരിക്കാൻ പഠിപ്പിച്ച AMTER രീതി
ഇംഗ്ലിഷ് വിഡിയോകള്‍ കണ്ട് എങ്ങനെ ഇംഗ്ലിഷ് സംസാരിക്കാനും എഴുത്തുകാരനാകാനും പഠിക്കാം?
The Easiest Way to Master Modern Standard English
Learn. Anywhere. Anytime.
ഈ കോഴ്സിലൂടെ നിങ്ങള്‍ പഠിക്കുന്നു
- ഇംഗ്ലിഷില്‍ സംസാരിക്കാനും എഴുത്തുകാരനാകാനും
- ഇംഗ്ലിഷ് സംഭാഷണങ്ങൾ, വീഡിയോകൾ, ടിവി ഷോകൾ, സിനിമകൾ എന്നിവ മനസ്സിലാക്കാന്‍
- സംഭാഷണങ്ങളിൽ ശരിയായ ഇംഗ്ലിഷ് ഉപയോഗിക്കാന്‍
- മോഡേൺ സ്റ്റാൻഡേർഡ് ഇംഗ്ലിഷ് ഉപയോഗിക്കാന്‍
നിങ്ങൾക്ക് അഭിനന്ദനങ്ങൾ.
പൊതുവെ ആളുകള്‍ പുതിയ കാര്യങ്ങൾ ചെയ്തു നോക്കാൻ മടിയന്മാരാണ്. എന്തിനു, അതെന്താന്നെന്നു നോക്കാനുള്ള മനോഭാവം പോലും ഇല്ല.
അവിടെയാണ് നിങ്ങൾ വേറിട്ട് നിൽക്കുന്നത്.
നിങ്ങളിൽ ഇംഗ്ലിഷ് സംസാരം പഠിച്ചെടുക്കാനുള്ള അദമ്യമായ ആഗ്രഹം ഉണ്ട്.
അത് കൊണ്ടാണ് നിങ്ങൾ ഈ പേജിൽ എത്തിയത്!
അഭിനന്ദങ്ങൾ!
FREE Training
ആദ്യമായി ഈ ക്ലാസ്സ് ഒരു ഹെഡ്ഫോണ് വെച്ചു കേള്‍ക്കൂ.
Video ക്ളാസ്സില്‍ പറയുമ്പോലെ പ്രാക്ടീസ് ചെയ്യൂ
കേൾവിയിലാണ് ഫ്ലുവന്‍സി രൂപപ്പെടുന്നത്
നിരന്തരമായി ഒരു ഭാഷ നാം കേള്‍ക്കാന്‍ തയ്യാറാകുമ്പോള്‍ അതീവ ശക്തിയുള്ള നമ്മുടെ തലച്ചോറിലെ ഭാഷാ പഠന കേന്ദ്രം ഉത്തേജിക്കപ്പെടുന്നു. അപ്പോള്‍ മാത്രമേ ഫ്ലുവന്സിയിലേക്കുള്ള വാതില്‍ തുറക്കപ്പെടുകയുള്ളൂ.
അത് മറന്നു കൊണ്ട് പത്തും ഇരുപതും വര്‍ഷം ഗ്രാമറും പഠിച്ചു കൊണ്ടിരുന്നാല്‍ ഒരു കാര്യവും ഇല്ല. ഇപ്പോള്‍ നമ്മുടെ സ്കൂളുകളിലും മറ്റും സംഭവിക്കുന്നത് ഇതാണ്.
കേള്‍വിക്കു യാതൊരു പ്രധാന്യവും നല്‍കാത്ത ഈ വൃത്തികെട്ട പഠന രീതി നമ്മുടെ കുട്ടികളുടെ സകല ആത്മവിശ്വാസവും എടുത്തു കളയുന്നു.
ആദ്യ ദിനം തന്നെ വാചക പരിശീലനം തുടങ്ങേണ്ട യാതൊരു ആവശ്യവും ഇല്ല.
കേള്‍ക്കുക. കേള്‍ക്കുക. കേള്‍ക്കുക. ആഴ്ചകള്‍ തന്നെ ഒന്നും പറയാതെ കേള്വിക്കായി ചെലവഴിച്ചാലും ഒരു കുഴപ്പവും ഇല്ല.
പതുക്കെ പതുക്കെ സംസാരിക്കാനുള്ള ശക്തമായ പ്രേരണ നിങ്ങളുടെ ഉള്ളില്‍ രൂപപ്പെടും.
പറച്ചിലിന്റെ താളമാണ് (Accent) ശീലിക്കേണ്ടത്.
സംസാരത്തിന്റെ താളമാണ് നാവില്‍ ആദ്യമേതേണ്ടത്.
അത് കേട്ടു കേട്ടു ആര്‍ജിച്ചെടുക്കുന്ന സിദ്ധിയാണ്. ആ താളം കിട്ടുമ്പോള്‍ അതില്‍ വാക്കുകള്‍ ഉണ്ടാകണമെന്നില്ല.
സംശയമുണ്ടെങ്കില്‍ ഒരു കുഞ്ഞ് വര്‍ത്തമാനം തുടങ്ങുന്നത് ശ്രദ്ധിച്ചാല്‍ മതി.
കുഞ്ഞ് നമ്മുടെ സംസാര ശൈലിയാണ് ആദ്യം അനുകരിക്കുന്നത്.
വാക്കുകളോ വാചകങ്ങളോ അല്ല.
ശേഷം പതുക്കെ നാവിലൊതുങ്ങുന്ന വാക്കുകൾ പറഞ്ഞു നോക്കുന്നു.
തെറ്റൽ ഒരു വിഷയം അല്ല. പിന്നെ എവിടെ നിന്നെന്നു അറിയാതെ വാക്കുകളും വാക്കു കൂട്ടങ്ങളും വാചകങ്ങളും പ്രത്യക്ഷപ്പെടുന്നു.
സംസാരം കൊഴുക്കുന്നു.
അതിനു കുഞ്ഞിനെ സഹായിച്ചത് കേള്‍ക്കലാണ്.
അതെ, ഏത് ഭാഷക്കും ഒരു ഈണമുണ്ട്. ഒരു താളമുണ്ട്. സ്ഥലങ്ങള്‍ക്കനുസരിച്ച് അല്പസ്വല്പ്പം വ്യത്യാസം കണ്ടേക്കാം.എങ്കിലും തദ്ദേശീയരായ ആളുകളുടെ ഉച്ചാരണവും താളവുമാണ് നാം മനസ്സിലാക്കേണ്ടത്.
അല്ലാതെ കുറെ വായിച്ചു കൂട്ടി കൊണ്ടോ, നമ്മുടെ നാട്ടിലെ ആളുകളുടെ ഇംഗ്ലിഷ് കേട്ടു കൊണ്ടോ അല്ല നാം മുന്നോട്ട് പോകേണ്ടത്!
ഉപ്പോളം വരുമോ ഉപ്പിലിട്ടത്.
അതിനാല്‍ യഥാര്‍ത്ഥ ഇംഗ്ലിഷ് കേട്ടു തന്നെ ശീലിക്കുക.
അതിനായി പരിശീലിക്കുക.
Learn Like a Child. Speak like a Man.
ഒരു ഫോർമുല ഞാൻ നിങ്ങൾക്കായി പങ്കു വെക്കാം.
ആദ്യത്തെ 1- 3 ആഴ്ച – 100% കേൾവി
4 ആഴ്ച മുതൽ 6 ആഴ്ച വരെ – 90 കേൾവി 10 % പറച്ചിൽ
7 ആഴ്ച മുതൽ – 50 % കേൾവി 50 % പറച്ചിൽ
ഇങ്ങനെ പരിശീലിച്ചാൽ ഒരു പ്രത്യേക ഘട്ടത്തെ കഴിയുമ്പോൾ നിങ്ങളിൽ സംസാരിക്കാനുള്ള ത്വര രൂപപ്പെട്ടു തുടങ്ങും ….
അതെ, കേട്ടു കേട്ടു പറയുന്നതു നല്ലരീതിയില്‍ മനസ്സിലാക്കി തുടങ്ങുമ്പോള്‍ തന്നെ പറയ്നുള്ള ഒരു പ്രേരണ നമ്മുടെയുള്ളില്‍ രൂപപ്പെട്ടു തുടങ്ങും….
600- 750 മണിക്കൂർ പരിശീലനം
ഏകദേശം 600- 750 മണിക്കൂർ പരിശീലനം ചെവിക്കും നാക്കിനും കൊടുത്താലേ ഇംഗ്ലീഷ് ഭാഷയിൽ സംസാര പ്രാവീണ്യം നേടാനാകൂ എന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു.
അത് കൊണ്ട് തന്നെ, ഒരാഴ്ച കൊണ്ടും, രണ്ടുമാസം കൊണ്ടൊക്കെ നിങ്ങളെ ഇംഗ്ലീഷ് ഫ്ലുവന്റ് ആക്കി തരാം എന്നാരു പറഞ്ഞാലും നിങ്ങളെ കബളിപ്പിക്കലാണ് എന്ന് മനസിലാക്കുക.
അതിനാൽ ഒരു മണിക്കൂർ പരിശീലിച്ചാൽ തന്നെ 2 കൊല്ലം വേണ്ടി വരും എന്ന് മനസ്സിലാകുക.
അപ്പോൾ ഈ പ്രക്രിയ എങ്ങനെ വേഗത്തിലാക്കാം?
ഒറ്റ മാർഗ്ഗമേയുള്ളൂ.
ഇംഗ്ലീഷിൽ ജീവിക്കുക
കേൾക്കുന്നതും കാണുന്നതുമെല്ലാം ഇംഗ്ലീഷ് ആക്കുക
കിട്ടുന്ന സമയങ്ങൾ മുഴുവൻ ഇംഗ്ലീഷ് കേൾക്കാനായി ചെലവഴിക്കുക. ഒരു ഹെഡ്ഫോൺ ഉപയോഗിച്ച് നിരന്തരം കേൾക്കുക
കിട്ടുന്ന സമയങ്ങളിൽ പറഞ്ഞും പരിശീലിക്കുക.
പ്രലോഭനങ്ങളിൽ വീഴാതെ ഇംഗ്ലീഷ് മാത്രം കേൾക്കുക. ഇംഗ്ലിഷ് പഠനത്തിന്റെ ഭാഗമായി ഒരു വര്‍ഷത്തോളം ഇംഗ്ലിഷ് പ്രോഗ്രാം മാത്രം കേട്ടു ഇംഗ്ലിഷ് ഫ്ലുവന്സിയുടെ ഉന്നതങ്ങള്‍ കീഴടക്കിയ ആളുണ്ട് . ആ കാലത്ത് ഒരു മലയാള പ്രോഗ്രാം പോലും കാണാന്‍ അദ്ദേഹം തയ്യാറായിട്ടില്ല
സംസാരിച്ചു പരിശീലിക്കാന്‍ കൂടെ ആളു വേണമോ?
വേണ്ട എന്നാണ് ഉത്തരം. പലപ്പോഴും ഇത്തരം പരിപാടികള്‍ നമ്മുടെ ഭാഷയെ മോശമാക്കാരാണ് പതിവ്. കൂടെ സംസാരിക്കുന്ന ആള് ഇംഗ്ലിഷില്‍ കഴിവു കുറഞ്ഞ ആളാണെങ്കില്‍ അയാള്‍ പറയുന്ന പൊട്ടത്തരവും നാം ശീലമാക്കും. ലോകത്ത് ഒരുപാട് ഭാഷകളില്‍ പ്രവീണ്യം നേടിയ ആളുകള്‍ സ്വയം പരിശീലിച്ചാണ് ആ ഭാഷകളില്‍ പ്രഗല്ഭ്യം നേടിയിട്ടുള്ളത്.
പിന്നെ രസകരമായ കാര്യം ഈ കോഴ്സില്‍ ചേര്‍ന്ന് കഴിഞ്ഞ പലരും പറഞ്ഞ കാര്യമാണ്. പതുക്കെ പതുക്കെ ഇംഗ്ലീഷുകാര്‍ തന്നെ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരാന്‍ തുടങ്ങും. നാം അന്വേഷിച്ചു നടക്കാതെ തന്നെ ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ നമ്മുടെ അടുത്തേക്ക് വരും.
എപ്പോഴാണ് നാം ഫ്ലുവന്റ് ആയെന്നു അറിയുക?
അതിനു ഒരു ആംറ്റര്‍ സ്റ്റുഡന്റിന്റെ കഥ പറഞ്ഞാല്‍ മനസ്സിലാകും. അദ്ദേഹം ക്ളാസ്സില്‍ പങ്കെടുത്ത ആളാണ്. അദ്ദേഹം ഇംഗ്ലിഷ് സിനിമകള്‍ കാണാന്‍ തുടങ്ങി. ആദ്യം അദ്ദേഹത്തിന് ഒന്നു പിടിത്തം കിട്ടുമായിരുന്നില്ല. എങ്കിലും ആംറ്ററില് നിന്നു കിട്ടിയ ധൈര്യത്തില്‍ അദ്ദേഹം സിനിമകളും ഇംഗ്ലിഷ് പ്രോഗ്രാമുകളും കാണാന്‍ തുടങ്ങി.
ഒരിക്കല്‍ അദ്ദേഹം സ്റ്റുവര്‍ട്ട് ദ ലിറ്റില്‍ എന്ന സിനിമ കണ്ടതിന് ശേഷം എന്നോടു പറഞ്ഞു, ” ഈ സിനിമയിലെ ഇംഗ്ലിഷ് വളരെ ഈസിയാണല്ലോ”
ഞാന്‍ പറഞ്ഞു, :ബ്രോ, അത് സിനിമയിലെ ഇംഗ്ലിഷ് ലളിതമായതല്ല, മറിച്ച്, നിങ്ങള്‍ പുരോഗതി നേടിയതാണ്.”
അതേ ഈ കോഴ്സിലൂടെ ഓരോ ക്ലാസ്സിലൂടെ കടന്നു പോകുമ്പോള്‍ നിങ്ങള്‍ നിങ്ങള്‍ പോലുമറിയാതെ ഇംഗ്ലിഷ് ഫ്ലുവന്‍സി നേടും
അത്തരമൊരു കോഴ്സാണ് ആംറ്റർ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.
ഈ കോഴ്സിലെ പ്രത്യേക തന്ത്രങ്ങള്‍ ഉപയോഗിച്ച് ആദ്യം നിങ്ങളുടെ ചെവിക്കും നാക്കിനും ഇംഗ്ലീഷിനെ കേൾക്കാനും പറയാനും ആകും വിധം മെരുക്കിയെടുക്കുക
ഫോണും ഉപയോഗിച്ച് കുറച്ചു മുമ്പ് കണ്ട തരത്തിലുള്ള വിഡിയോ ക്ലാസ്സുകളിലൂടെ നിരന്തരം നിങ്ങൾ പരിശീലിക്കാൻ തയ്യാറാകുക.
പതുക്കെ യൂടൂബിലും മറ്റുമുള്ള ഇംഗ്ലീഷ് പ്രോഗ്രാമുകൾ കണ്ടു തുടങ്ങാം. വെബ് സീരീസ്, ഇംഗ്ലീഷ് ഡോക്യൂമെന്ററികൾ, CNN പോലുള്ള ന്യൂസ് ചാനലുകൾ ഇവ കാണുക.
Yes, dive into the world of real English with our groundbreaking video-based course! Hear native English speakers in interviews, movies, news channels, documentaries, and more. 📽️ Immerse yourself in authentic conversations and pick up the language naturally, just like how it’s used in real-life situations!
കോഴ്സിന്റെ ലക്ഷ്യം
ഈ കോഴ്സിന്റെ ലക്ഷ്യം എത്രയും വേഗം ഇംഗ്ലീഷ് സ്പീക്കറാകാൻ നിങ്ങളെ സഹായിക്കുക എന്നതാണ്.
ഈ ലക്ഷ്യം നേടുന്നതിന് യഥാർത്ഥ സംഭാഷണങ്ങൾ ഉള്ള English വീഡിയോകൾ, സിനിമകൾ, ടിവി ഷോകൾ, എന്നിവയല്ലാതെ കേരളീയ പശ്ചാത്തലത്തില്‍ മറ്റൊരു മികച്ച മാർഗമില്ല.
ഈ കോഴ്സ് Modern Standard English പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും വേണ്ടിയുള്ളതാണ്
നിങ്ങളുടെ ഇപ്പോഴുള്ള ഇംഗ്ലീഷ് നിലവാരം എന്തു തന്നെ ആയാലും പ്രശ്നമല്ല.
കാരണം, നിങ്ങൾക്ക് ഇംഗ്ലീഷ്പശ്ചാത്തലം ഇല്ലെങ്കിലും എല്ലാവർക്കും മനസ്സിലാകുന്ന തരത്തിലാണ് ഈ കോഴ്സില്‍ പാഠങ്ങൾ അവതരിപ്പിക്കപ്പെടുന്നത്.
ഈ കോഴ്സിന് പിന്നിലെ ആശയം വളരെ ലളിതമാണ്.
Modern Standard English അടങ്ങിയിരിക്കുന്ന വീഡിയോകള്‍ നിങ്ങളെ കാണിക്കുകയും കേള്‍പ്പിക്കുകയും ചെയ്യുക.
അതെ, സ്വാഭാവികമായും അനായാസമായും ഇംഗ്ലീഷ് പഠിക്കാനും ഇംഗ്ലീഷിലുള്ള നിങ്ങളുടെ അറിവ് മെച്ചപ്പെടുത്താനുമുള്ള ഒരു മെറ്റീരിയലായി യഥാര്‍ത്ഥ ഇംഗ്ലിഷ് വിഡിയോകൾ തന്നെയാണ് Amter ഉപയോഗിക്കുന്നത്.
എങ്ങനെയാണ് കോഴ്സ് ഉപയോഗപ്പെടുത്തേണ്ടത്?
ഈ കോഴ്സില്‍ അദ്ധ്യാപകരില്ല. രഹസ്യമായി സ്വയം പഠിക്കാവുന്ന വിധമാണ് കോഴ്സ് തയ്യാര്‍ ചെയ്തിരിക്കുന്നത്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം.
- പ്രത്യേകം തയ്യാറാക്കിയ Video Lessons പല തവണ കാണുക.
- ഇടക്കിടെ വീഡിയോ നിര്‍ത്തി പുതിയ പദങ്ങളും ശൈലികളും ഒരു നോട്ട് ബുക്കില്‍ എഴുതി വെക്കുക
- വാചകങ്ങള്‍ പല തവണ ആവര്‍ത്തിച്ചു പറഞ്ഞു ശീലിക്കുക
- ഇടക്കിടെ റിവിഷന്‍ നടത്തുക. ചുരുങ്ങിയത് ആഴ്ചയില്‍ ഒരിക്കലെങ്കിലും.
നിങ്ങളുടെ ഇംഗ്ലിഷ് ഭാഷയിലുള്ള കുതിപ്പിന് എല്ലാ ഭാവുകങ്ങളും
എങ്ങനെ മലയാളത്തിലെ ഏറ്റവും വലിയ ഈ ഇംഗ്ലിഷ് കോഴ്സില്‍ ചേരാം?
വളരെ ലളിതമായി ഈ കോഴ്സില്‍ അംഗമാകാം.
താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഒരു Username, Password ക്രിയേറ്റ് ചെയ്യുക. ഓണ്‍ലൈന്‍ ആയി ഫീ അടക്കുക
എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ 98959 40500 എന്ന കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ചോ WhatsApp ചെയ്തോ സംശയം തീര്‍ക്കാവുന്നതാണ്.
💪 Level up your English skills with our unique self-learning method! No teachers, no classrooms, no WhatsApp groups – just you and your pace. 📚 Learn discreetly and confidently at your convenience, without any pressure!
ഇന്നത്തെ OFFER!
₹ 3250 1399 – For A Year
₹ 1650 999 – For 6 months
₹850 799 – For 3 months
ഗൂഗിൾ പേ ചെയ്തും അഡ്മിഷൻ എടുക്കാം.
Gpay ചെയ്ത Screenshot, നിങ്ങളുടെ Name, Email id, Phone number, എന്നിവ 98959 40500 എന്ന Helpline നമ്പറിലേക്ക് അയക്കുക. നിങ്ങള്‍ക്ക് ഞങ്ങള്‍ ഉടന്‍ തന്നെ ഒരു Account ക്രിയേറ്റ് ചെയ്തു തരുന്നതായിരിക്കും.